Subscribe

RSS Feed (xml)Powered By

Skin Design:
Free Blogger Skins

Powered by Blogger

Saturday, July 24, 2010

നൈറ്റ് ഡ്യൂട്ടി അഡ്വഞ്ചര്‍

'' ഐ കാന്‍ ടോളറേറ്റ് എനി കൈന്റ് ഓഫ് ടോര്‍ച്ചര്‍, അതര്‍ ദാന്‍ സ്റ്റെയിംഗ് അവേക്ക് അറ്റ്‌ നയിറ്റ്. ഐ ഹേറ്റ് ദിസ് നൈറ്റ് ഡ്യൂട്ടi , സ്പെഷ്യലി വിത്ത്‌ ദാറ്റ്‌ ഇടികുള.''

ആരും തെറ്റിധരിക്കേണ്ട , ഇതെന്റെ ഡയലോഗ് അല്ല... എന്റെ റൂമ്മേറ്റ്‌ "മഹാ". നാല് വര്ഷം എന്റെ കൂടെ 'സിംഗിള്‍ സോള്‍ ,ഡബിള്‍ ബോഡീസ്' എന്നപോലെ കഴിഞ്ഞിരുന്ന മഹാലക്ഷ്മി

കോഴ്സ് തുടങ്ങിയ ആദ്യ ദിവസം, '' നിങ്ങള്‍ ഈ നഴ്സിംഗ് പ്രൊഫെഷന്‍ എന്തിനു തിരഞ്ഞെടുത്തു? '' എന്ന പ്രിന്‍സിപാളിന്റെ ചോദ്യത്തിനു മറ്റു കുട്ടികളൊക്കെ(ഈ ഞാന്‍ വരെ ),
'' ഞങ്ങള്‍ മതര്‍ തെരസയുടെ പിറക്കാതെ പോയ അനിയത്തിമാര്‍ ആകാന്‍ വന്നതാണ്‌'' എന്ന് പറഞ്ഞപ്പോള്‍,
''ഐ വാണ്ട് സെറ്റില്‍ ഇന്‍ സ്റ്റേറ്റസ്, ദിസ്‌ ഈസ്‌ ദി ഈസിയെസ്റ്റ് ഓപ്ഷന്‍ ഐ കുഡ് ചൂസ് , മാം'' എന്ന് സത്യം വിളിച്ചു പറഞ്ഞ ധീര വനിതയായിരുന്നു ഈ മഹാസംഭവം.

ലോക്കലൈറ്റ് ആയാലും കോളേജ് ഹോസ്റലില്‍ തന്നെ താമസിക്കണം എന്നുള്ളതുകൊണ്ട് ഈ മഹാസംഭവം എന്റെ റൂംമേറ്റ് ആയി.ആദ്യത്തെ ദിവസം തന്നെ എനിക്ക് അവളെ വല്ലാതെ ഇഷ്ടപ്പെട്ടു. കൊള്ളാം, നല്ല ബെസ്റ്റ് കമ്പനി. എനിക്ക് ചേരും. ഇനി നാല് വര്ഷം ആളറിയാത്ത നാട്ടില്‍ വന്നു പെട്ടുപോയല്ലോ എന്ന ടെന്‍ഷന്‍ വേണ്ട.

അവള്‍ ലോക്കലൈറ്റ് ആയതു കൊണ്ട് എനിക്ക് രണ്ടു ഗുണം ഉണ്ടായി.
ഗുണം 1. എല്ലാ വീക്കെന്റിലും അവള്‍ടെ വീട്ടില്‍ പൊയ് പുട്ടടിക്കാം.
ഗുണം 2...മറ്റു കുട്ടികളെ പോലെ എങ്ങും പോകാന്‍ ബസ്‌ കാത്തു നിക്കെണ്ടാ. കാരണം അവളുടെ ബ്ലാക്ക് ഹോണ്ട ആക്റ്റിവാ .

ഫസ്റ്റ് ഡേ തന്നെ അവള്‍ പറഞ്ഞു, ''എനിക്ക് ഒരു ടൂ വീലര്‍ ഉണ്ട്. നിനക്ക് ഓടിക്കാന്‍ അറിയാമെങ്കില്‍ നീയും ഓടിച്ചോ, ബട്ട്‌ എനിക്ക് ലൈസെന്‍സ് ഇല്ല. ലൈസെന്‍സ് ഒക്കെ എന്റെ പട്ടി എടുക്കും''ഈശ്വരാ ഞാന്‍ ലൈസെന്‍സ് എടുത്തിട്ടുള്ള കാര്യം ഞാന്‍ പറയാതെ തന്നെ ഇവള്‍ എങ്ങനെ അറിഞ്ഞു?.അങ്ങനെ വണ്ടിയുടെ കാര്യത്തില്‍
'' നമ്മള്‍ ഒന്ന് , നമുക്ക് ഒരു ആക്റ്റിവാ ഒരേ ലൈസെന്‍സ്'' എന്ന് തീരുമാനമായി .ചെക്കിംഗ് റിസ്ക്‌ ഇല്ലാത്ത യാത്രക്ക് അവള്‍ ഡ്രൈവര്‍ , ഞാന്‍ പാസഞ്ചര്‍ ചെക്കിംഗ് റിസ്ക്‌ ഉള്ള യാത്രകള്‍ക്ക് ഞാന്‍ ഡ്രൈവര്‍ അവള്‍ പാസഞ്ചര്‍ എന്നായിരുന്നു ഞങ്ങള്‍ തമ്മില്‍ ഉള്ള മിസ്സ്‌ അണ്ടര്‍സ്റ്റാന്റിംഗ്.

ഞാനും മഹായും ഒരേ യൂണിറ്റില്‍ ആയിരുന്നു നൈറ്റ് ഡ്യൂട്ടി ചെയ്തിരുന്നത്.

''ഐ ഹേറ്റ് ദിസ്‌ നൈറ്റ് ഡ്യൂട്ടി''
ഇല്ല, എനിക്ക് ഹേറ്റ് ഇല്ല. ഐ വല്ലാതെ ലവ് നൈറ്റ് ഡ്യൂട്ടി. നൈറ്റ് ഡ്യൂട്ടി ആകുമ്പോ ലക്ച്ചറിനു ഇരുന്നു ഉറങ്ങിയാലും ഔട്ട്‌ ‍സ്റ്റാന്റിംഗ് ആവില്ല, ഐ മീന്‍, ഗെറ്റ് ഔട്ട്‌ അടിക്കില്ല.

ഡേ ഡ്യൂട്ടിയില്‍ ഉറക്കം വരുന്ന ലക്ച്ചരിനൊന്നും ഞാന്‍ കേറാറെ ഇല്ല. ഓള്‍വൈസ് ഔട്ട്‌ ‍സ്റ്റാന്റിംഗ് ആയിരിക്കും. പ്രിവെന്‍ഷന്‍ ഈസ്‌ ബെറ്റര്‍ ദാന്‍ ക്യൂര്‍ , യു നോ.

പക്ഷെ ഇപ്പൊ ചെയ്തുകൊണ്ടിരിക്കുന്ന ഈ നൈറ്റ് ഡ്യൂട്ടി ഓര്‍ക്കുമ്പോ ഞാനും "ഐ ഹേറ്റ് നൈറ്റ് ഡ്യൂട്ടി ആയിരുന്നു".

കാര്യം ലത് തന്നെ
സിസ്റ്റര്‍ ഇടിക്കുള - രാത്രി മുഴുവന്‍ ഞങ്ങളെ കൊണ്ടു പണി എടുപ്പിച്ചിട്ടു രാവിലെ റിപ്പോര്‍ട്ട്‌ എടുക്കാന്‍ വരുന്ന ട്യൂട്ടറോട് ഞങ്ങള്‍ക്കിട്ടു പണിയും. അതും പോരാഞ്ഞിട്ട് രാത്രി മുഴുവന്‍ ഉള്ള സിസ്റ്ററിന്റെ
''യു നോ വാട്ട്‌? എന്റെ ഇച്ചായന്‍ ഗുള്‍ഫീന് വന്നപ്പോ കൊണ്ട് വന്ന വാച്ചാ. ഇന്ത്യന്‍ മണി 20,൦൦൦ ല്‍ കൂടുകല്‍ വിലയുണ്ട്‌.ഏതു സ്ഥലത്തെ ടൈം വേണേലും ഇതില്‍ കാണാം ''
''ചന്ദ്രനിലെ ടൈം കാണിക്കുമോ സിസ്റ്റര്‍?''
''വാട്ട്‌''
''അല്ല സിസ്റ്റര്‍, ഞങ്ങള്‍ക്ക് ഉറക്കം വരുന്നു എന്ന് പറഞ്ഞതാ''
ഇതാണ്...ഈ കഴുത്തറുപ്പ്‌........ഇതാണ് എന്നേം ഐ ഹേറ്റ് നൈറ്റ് ഡ്യൂട്ടി ആക്കിയത്

''ഇറ്റീസ്സ് ഒക്കേ മഹാ. ടുഡേ ഈസ്‌ അവര്‍ ലാസ്റ്റ് നൈറ്റ്. ഇന്നൂടി നീ അങ്ങ് സഹിക്കു''
''നോ, ഐയാം തിങ്കിംഗ് അഫ് സംതിംഗ് എല്സ് .'' എനിക്ക് അവള്‍ പറയാതെ തന്നെ ആ സംതിംഗ് എല്സ് എന്താണെന്ന് പിടികിട്ടി .

ഇന്ന് നൈറ്റ് ഡ്യൂട്ടി ബങ്ക്. അതെ ബങ്കിംഗ് പ്ലാന്‍ ചെയുന്നതില്‍ ലവള്‍ ഒരു പുലി ആണല്ലോ. ഏതു സാഹചര്യത്തിനും പറ്റിയ പ്ലാനും ലവളുടെ കൈയില്‍ സ്റ്റോക്ക് ഉണ്ട്.

''സ്നേഹ, നമുക്കിന്നു ഡ്യൂട്ടി ബങ്ക് ചെയ്തു മൂവിക്കു പോയാലോ? ''നോട്ട് എ ബാഡ്‌ ഐഡിയ"
ഞാന്‍ മൈന്റില്‍ കണ്ടത് ലവള്‍ സ്കയ്യില്‍ കണ്ടുകഴിഞ്ഞു .

''നീ എന്നെ നന്നാവാന്‍ സമ്മതിക്കൂല്ല, ല്ലെ?''

''ഒക്കെ, സമ്മതിച്ചിരിക്കുന്നു. നീ നന്നായിക്കോ. ഞാന്‍ ഒറ്റയ്ക്ക് പോക്കൊളാം''

''ഏയ്‌ ഞാന്‍ അങ്ങനെ അല്ല ഉദേശിച്ചേ. നീയല്ലേ എപ്പോളും പ്ലാന്‍ ചെയ്യുന്നെ? ഇത്തവണ എനിക്കൊരു ചാന്‍സ് തന്നുടെ? എന്ന് ചോദിച്ചതാ.''

''നിനക്ക് ഞാന്‍ ലക്ചര്‍ നടക്കുമ്പോള്‍ എങ്ങനെ ചോക്ലേറ്റ് തിന്നാം, നോവല്‍ വായിക്കാം എന്നൊക്കെ പ്ലാന്‍ ചെയാന്‍ ചാന്‍സ് തരാം ട്ടാ. ഇപ്പൊ നീ എന്റെ പ്ലാന്‍ ഫോളോ ചെയ്‌താല്‍ മതി.''

വാറ്റ് ആന്‍ ഇന്‍സല്‍റ്റ്???!!!

മഹാ പ്ലാന്‍ മൊഴിഞ്ഞു തുടങ്ങി.

''നൌ ലിസന്‍. നമ്മള്‍ ആദ്യം യൂണിറ്റില്‍ വിളിച്ചു പറയുന്നു ഇന്ന് ഹോസ്റ്റലില്‍ ഫ്രെഷേര്സ് ഡേ ആയതുകൊണ്ട് ഇന്ന് നമ്മള്‍ നൈറ്റ് ഡ്യൂട്ടിക്ക് വരില്ല എന്ന് . എന്നിട്ട് നമ്മള്‍ എന്നും നൈറ്റ് ഡ്യൂട്ടിക്ക് പോകുന്നത് പോലെ ഇവിടുന്നു ഇറങ്ങുന്നു.ഫിലിം കാണുന്നു. പുറത്തൂന്നു ഡിന്നര്‍ കഴിക്കുന്നു. ഹോസ്റ്റലില്‍ തിരിച്ചു വരുന്നു. ബട്ട്, ഉടനെ റൂമില്‍ കേറില്ല. നമ്മളെ രാത്രി ഇവിടെ കണ്ടാല്‍ ആരേലും പാര വെക്കും, ഉറപ്പാ. വീ വില്‍ വെയിറ്റ് ഇന്‍ ദി ലോണ്ട്രി. ഒരു 11 30 ഒക്കെ ആകുമ്പോള്‍ എല്ലാവരും ഉറങ്ങും. അപ്പൊ പതുക്കെ റൂമില്‍ വന്നു കേറാം. ഹൌ ഈസ്‌ മൈ ഐഡിയ?''

ഈശ്വരാ...ഇവളിതൊക്കെ എപ്പോ ആലോചിച്ചു കൂട്ടി?

''മഹാ, നീ ഒരിക്കലും ഒരു നേഴ്സ് ആകേണ്ട ആളെ അല്ല.''

''ഐ നോ ഡാര്‍ലിംഗ്,ബട്ട് വാട്ട്‌ ടൂ ഡൂ? മൈ ഫേറ്റ്.''

''അതെ നിന്റെ കപ്പാസിറ്റിക്ക് നീ വല്ല ടെരറിസ്റ്റും ആകേണ്ടതായിരുന്നു.''

''അതെ എനിക്ക് ഇങ്ങനെത്തെ കപ്പാസിറ്റി ഇല്ലായിരുന്നേല്‍ ഹിന്ദിയുടെ എ ബി സീ ഡീ അറിയാത്ത നിന്നെപ്പോലെയുള്ള പാണ്ടികളെ ഒക്കെ എന്നെ വല്ല ടെരറിസ്റ്റും കൊണ്ടുപോയെനേം''
വെറുതെ ഗോള്‍ പോസ്റ്റ്‌ തുറന്നു കൊടുത്തു.

''അല്ല മഹാ, നമ്മള്‍ എന്തിനാ മൂവിക്കു ഒക്കെ പോകുന്നെ? നിന്റെ വീട്ടില്‍ പോയാല്‍ പോരെ?''

''ഡീ എന്റെ അച്ഛന് അറിയാം എന്റെ ഡ്യൂട്ടി ഒക്കെ . അവിടെ ചെന്ന് കള്ളം പറഞ്ഞാല്‍ അച്ഛന്‍ അപ്പൊ തന്നെ ഇങ്ങോടു വിളിച്ചു ചോദിക്കും''

'' ഓ അപ്പൊ അച്ഛന്‍ നിന്റെ തന്നെ ആണല്ലേ?'' (എന്റെ വക ഗോള്‍.)

പ്ലാന്‍ ചെയ്തപോലെ ഞങ്ങള്‍ നൈറ്റ് ഡ്യൂട്ടിക്ക് പോകുന്നതുപോലെ ഒരുങ്ങി ഇറങ്ങി.

''സ്നേഹ, വണ്ടി നീ ഓടിക്ക്. മെയിന്‍ റോഡില്‍ കൂടി പോകേണ്ടതല്ലേ? വെറുതെ റിസ്ക്‌ എടുക്കണ്ട ''

മെയിന്‍ റോഡില്‍ കൂടി രാത്രി വണ്ടി ഓടിക്കാന്‍ എനിക്ക് കോണ്‍ഫിഡന്സ്സ് ഇല്ല എന്നൊന്നും ഞാന്‍ അവളോട്‌ പറയാന്‍ നിന്നില്ല. ആളൊഴിഞ്ഞ റോഡില്‍ പകല്‍ ഓടിക്കുംപോ തന്നെ ''ധാ കണ്ടോ സ്വര്‍ഗം, ധാ കണ്ടോ സ്വര്‍ഗം'' എന്ന്പലതവണ ഞാന്‍ അവളെ കാണിച്ചിട്ടുണ്ട്.ഇനി ഇതും കൂടി പറഞ്ഞു അവളെ വെറുതെ പേടിപ്പികണ്ട എന്ന് വച്ചു. ഓ, സച്ച് വീക്ക് ഹാര്‍ട്ടെട് പീപില്‍ യു നോ.

അങ്ങനെ സ്വര്‍ഗം കണ്ടു കണ്ടില്ല എന്നാ രീതിയില്‍ ഞാനും മഹയും തീയെടരില്‍ എത്തി.

''സ്നേഹ, നീ ഫ്രന്റ്‌ എന്ട്രന്സിന്റെ അവിടെ നിന്നാല്‍ മതി. ഞാന്‍ വരാം.''

''നീ ഇത് എങ്ങോട്ടാ?''

''ടിക്കറ്റ്‌ എടുക്കണ്ടേ? വീ ആര്‍ ലേറ്റ്. ബ്ലാക്കിലെ കിട്ടു''

''ഞാനും വരാം നിന്റെ കൂടെ''

''അത് വേണ്ട, നിന്നെ കണ്ടാല്‍ അവന്മാര്‍ പൈസ കൂടുതല്‍ ചോദിക്കും''

''ഓ, അപ്പൊ എന്നെ കണ്ടാല്‍ പൈസ ഉള്ള വീട്ടിലെ ആണെന്ന് തോന്നുമല്ലേ?''

''ഓ തോന്നുമല്ല, നിന്റെ ഹിന്ദി കേട്ടാല്‍ അപ്പൊ മനസിലാകും നീ പാണ്ടി ആണെന്ന്''
എഗൈന്‍ ഇന്‍സല്‍റ്റ്. - ഹൈ ലെവല്‍ ഇന്‍സല്‍റ്റ്

ഞാന്‍ ഫ്രന്റ്‌ എന്ട്രന്സില്‍ വായി നോക്കി നിന്ന് . കുറെ കഴിഞ്ഞപ്പോള്‍ മഹാ രണ്ടു ടിക്കെടും രണ്ടു പോപ്പ് കോണ്‍ പാക്കെറ്റുമായി വന്നു .

''നീ കേറുന്നതിനു മുന്നേ ഇവിടെ ഒക്കെ വൃതികെടാകാനുള്ള പരിപാടിയാണല്ലെ?''

ഞങ്ങള്‍ രണ്ടും അകത്തു കയറി സീറ്റ്‌ കണ്ടു പിടിച്ചു ഇരുന്നു. പോപ്‌ കോണ്‍ കൊറിച്ചുകൊണ്ട് 'കോയി മില്‍ ഗയാ ' കാണാന്‍ തയാറായി .വാവ്!! വാട്ട്‌ ആന്‍ എക്സൈറ്റിംഗ് ഈവനിംഗ്? !!!

''ഹലോ ഗേള്‍സ്‌ ''

എവിടെയോ കേട്ട് മറന്ന ശബ്ദം. ഞങള്‍ രണ്ടും പരസ്പരം ലുക്കി. എന്നിട്ട് ഒരുപോലെ പിറകോട്ടു തിരഞ്ഞും ലുക്കി . പിറകില്‍ നിക്കുന്ന ആളെ കണ്ടതും വായില്‍ കുത്തി നിറച്ചിരുന്ന പോപ്പ് കോണ്‍ പുറത്തേക്കു തെറിച്ചുപോയി.

''നിങ്ങള്‍ സിനിമ കാണാന്‍ വന്നതാനല്ലേ?'' സിസ്റ്റര്‍ ഇടികുള.

''നോ സിസ്റ്റര്‍... യെസ്സ് സിസ്റ്റര്‍.. ഞങ്ങള്‍ ഫ്രെഷേര്സ് ഡേ .. അല്ല..... സോറി സിസ്റ്റര്‍....'' ലവള്‍ പിച്ചും പേയും പറയാന്‍ തുടങ്ങി

'' ഞാന്‍ ഇന്ന് ലീവ് എടുത്തു. പിള്ളേരേം കൊണ്ട് ഒന്ന് ആഘോഷിക്കാന്‍‍ ഇറങ്ങി ''

താങ്ക് ഗോഡ് , ഫ്രെശേര്സ് ഡേ പരിപാടി തള്ള അറിഞ്ഞിട്ടില്ല .

ലവള്‍ കൂടുകള്‍ എന്തെങ്കിലും മൊഴിയും മുന്‍പ് ഞാന്‍ പെട്ടന്ന് പറഞ്ഞു ''ഞങ്ങള്‍ടെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു ഞങ്ങളും അത് ആഘോഷിക്കാന്‍ ഇറങ്ങിയതാണ് സിസ്റ്റര്‍ ''
''ഒക്കെ ഗേള്‍സ്‌ , ഇന്ന് നിങ്ങള്‍ടെ ആഘോഷം ഞാന്‍ സ്പോന്‍സര്‍ ചെയ്യാം സിനിമ കഴിയുമ്പോ നിങ്ങള്ക്ക് ഡിന്നര്‍ എന്റെ വക. ഇന്നെന്റെ വെഡിങ്ങ് ആനിവേര്‍സറിയ''

''ഷുവര്‍ സിസ്റ്റര്‍, ഞങള്‍ ഉറപ്പായിട്ടും വരാം ''
സിസ്റെരും ഫാമിലിയും അവരിടെ സീറ്റിലേക്ക് പോയി.

'' സ്നേഹ, മാര്‍വലെസ്സ്. നീ എന്നെ തോല്‍പ്പിച്ചു കളഞ്ഞല്ലോ ഇത്രയും കള്ളം അതും സിസ്റ്റര്‍ ഇടുക്കളയുടെ മുഖത്ത് നോക്കി? ''

'' ഒന്നുമില്ലേലും നിന്നെ പോലെ ഒരു ഫ്രെണ്ടിന്റെ കൂടെ അല്ലെ മൂന്ന് വര്ഷം കൊണ്ട് ''
യെസ്,ഇത്തവണ ഞാന്‍ ശെരിക്കും ഗോള്‍ അടിച്ചു, ഹി ഹി

''അതെ അതെ, പറയുന്നത് കേട്ടാല്‍ തോന്നും നീ മൂന്ന് വര്ഷം ഗാന്ധിജിയുടെ കൂടെ താമസിച്ചിരുന്നെങ്കില്‍ മഹാത്മാ ആയേനേം എന്ന്.''
വീണ്ടും സെല്‍ഫ് ഗോള്‍ ആയി പൊയ്. വേണ്ടായിരുന്നു.

മൂവി കഴിഞ്ഞു സിസ്റ്ററിന്റെ വക ഡിന്നര്‍ മാത്രമല്ല '' യു നോ സംതിംഗ്, ഗേള്‍സ്‌ ? എന്റെ ഇച്ചായന്‍..........''എന്നങ്ങു തുടങ്ങിയില്ലേ സുവിശേഷം .ഇതിലും നല്ലത് നൈറ്റ് ഡ്യൂട്ടിക്ക് പോയി വല്ലവന്റേം ഷുഗര്‍ അലക്കുന്നതായിരുന്നു :P.

14 comments:

RAY said...

ഈ കഥ എവിടെയോ കേട്ടിട്ടുണ്ടല്ലോ?? മാലാഖക്കുഞ്ഞു തന്നെയാണോ ഇത് മുമ്പ് പറഞ്ഞത്??

ബിജുകുമാര്‍ alakode said...

ഏതായാലും ഞാനിപ്പോഴാ കേട്ടത്. വളരെ നല്ല എഴുത്ത്. ഒരു ക്രാഫ്റ്റുണ്ട്. നല്ല ടാലന്റും കാണാനുണ്ട്. ഈ മാലാഖയ്ക്ക് എന്റെ അഭിനന്ദനങ്ങള്‍

ദീപക് said...

കൊള്ളാം ...
ഓ:ടോ: ഫോണ്ട് സൈസ് അല്പം കൂടി കൂട്ടിയാല്‍ നന്നായിരുന്നു. വായിക്കാന്‍ ബുദ്ധിമുട്ടി.

സാപ്പി said...

സാപ്പീടെ വക ഗുണ്ട്
......
.....
......എന്നുവെച്ചാല്‍ വെരി ഗുഡ്

കണ്ണനുണ്ണി said...

അക്ഷരത്തെറ്റ് ഇടയ്ക്ക് വരുന്നതൊഴിച്ചാല്‍...ചിരിച്ചോണ്ട് വായിക്കാം... ട്ടോ

അനില്‍കുമാര്‍. സി.പി. said...

നര്‍മ്മമാണ് ഉദ്ദേശിക്കുന്നതെങ്കിലും ആവിശ്യത്തിലധികമുള്ള മംഗ്ലീഷ് വല്ലാതെ അരോചകമാകുന്നു എന്ന് പറയാതെ വയ്യ. നല്ല രചനകള്‍ കൂടുതല്‍ ഉണ്ടാവട്ടെ. ആശംസകള്‍.

(ഇത് കൂട്ടത്തിലെ മാലാഖക്കുഞ്ഞ് തന്നെയാണോ?:) )

എറക്കാടൻ / Erakkadan said...

ചിരിച്ചോണ്ട് തന്നെ വായിച്ചു ട്ടാ

Naushu said...

കൊള്ളാം.... നന്നായിട്ടുണ്ട്...

Captain Haddock said...

നല്ലകഥ. പക്ഷെ മുമ്പ് ഇത് വേറെ പോസ്റ്റ്‌ ചെയ്തിട്ടുണ്ടോ ?

ഒഴാക്കന്‍. said...

സ്നേഹ , ഒഴുക്കോടെ വിവരിച്ചിരിക്കുന്നു ... ചിരിപ്പിച്ചു ട്ടോ

Manoraj said...

adhyamayanivite.. kollam. nannayezhuthi..

Jishad Cronic™ said...

ചിരിപ്പിച്ചു പോസ്റ്റ്.

വിനയന്‍ said...

കുറെ ചിരിച്ചു... :) ഇംഗ്ലീഷ് വാക്കുകള്‍ ഇന്ഗ്ലീഷില്‍ തന്നെ എഴുതുകയാണെങ്കില്‍ വായനക്ക് കൂടുതല്‍ സുഖം തോന്നുമായിരുന്നു.

ബിന്‍ഷേഖ് said...

ഊം..പെമ്പിള്ളാരു വല്ലതും എഴുതിയാല്‍ പുകഴ്ത്താന്‍ ആണുങ്ങള്‍ക്കൊക്കെ വല്ലാത്ത ഉത്സാഹമാ....ഇവിടെ വന്ന ലവന്മാര്‍ തന്നെ തെളിവ്.
ഞാന്‍ കുറെ കടിച്ചു പിടിച്ചു വായിച്ചു.എന്ത് ചെയ്യാനാ. '' ഓ അപ്പൊ അച്ഛന്‍ നിന്റെ തന്നെ ആണല്ലേ?'' എന്ന് വായിച്ചതും പിടിവിട്ടു പോയി.
മാലാഖക്കുഞ്ഞിന്റെ ഒരു കാര്യം..

ഏതായാലും എഴുത്തു ഉഷാറാണ്.

ഓടോ:ഇവിടെ വന്ന ലവന്മാര്‍ക്കും കുശന്മാര്‍ക്കുമൊക്കെ ഒരു താങ്ക്സ് അടിച്ചുകള.പാവങ്ങള്‍ ഇത്രേം വരെ വന്നതല്ലേ ?
എനിക്ക് വേണ്ട കേട്ടോ . :)