ഒരു വിശ്വാസിയായ സുഹൃത്തും അവിശ്വാസിയായ സുഹൃത്തും തമ്മില്‍ ഉള്ള സംവാദം
അവിശ്വാസി: ഇന്നലെ ഇന്റര്‍വ്യൂവിനു പോയ ജോലി ശരിയാകും എന്ന് തോനുന്നില്ല
അളിയാ.ഇന്റര്‍വ്യൂ അത്ര പോരായിരുന്നു. എനിക്കൊരു വിശ്വാസോം ഇല്ല.
വിശ്വാസി: നീ ദൈവത്തിനോട് പറ. ദൈവത്തില്‍ വിശ്വസിക്ക്.
അവിശ്വാസി: അതിനു ദൈവം അല്ലല്ലോ എന്റെ ഇന്റര്‍വ്യൂ എടുത്തേ.എനിക്ക് ഇതിലൊന്നും വലിയ വിശ്വാസം
ഇല്ല. എന്റെ ഇന്റര്‍വ്യൂ ശരിയാകാത്തതിനു ദൈവം എന്ത് ചെയ്യാനാ?
വിശ്വാസി: എല്ലാം അവന്‍ അറിയുന്നു. എല്ലാം അവന്‍ ചെയ്യിക്കുന്നു.
അവിശ്വാസി: യെവന്‍?
വിശ്വാസി: ദൈവം. അവന്‍ അറിയാതെ ഈ പ്രപഞ്ഞതില്‍ ഒരു ഇല പോലും അനങ്ങില്ല.
അവിശ്വാസി: എന്തോ ഈ പറഞ്ഞതിനോട് ഒന്നും എനിക്ക് യോജിപ്പില്ല.
വിശ്വാസി: അത് പറ്റില്ല. നീ വിശ്വസിക്കണം.
അവിശ്വാസി: ഞാന്‍ വിശ്വസിക്കുന്നു. ഇല്ലെന്നു ആര് പറഞ്ഞു. പക്ഷെ എനിക്ക് എന്റേതായ
വിശ്വാസങ്ങളും കാഴ്ചപാടുകളും ഉണ്ട്. ഞാന്‍ നേരിട്ട് കാണുന്നതിനെ മാത്രേ
വിശ്വാസിക്ക്.
വിശ്വാസി: നമ്മള്‍ നേരിട്ട് കാണാത്തതും അറിയാത്തതുമായി പലതും ഉണ്ട്.
അവിശ്വാസി: അങ്ങനെ ഉള്ളതിനെ വിശ്വസിക്കാന്‍ എനിക്ക് താല്‍പര്യമില്ല അളിയാ.
വിശ്വാസി: നീ എന്തുകൊണ്ട് വിശ്വസിക്കുന്നില്ല?
അവിശ്വാസി: വിട്ടേക്ക്. എനിക്ക് എന്റെ വിശ്വാസം. നിനക്ക് നിന്റെ വിശ്വാസം.
വിശ്വാസി: ദൈവം ഇല്ലാത്ത നിനക്ക് എന്ത് വിശ്വാസം?ദൈവമാണ് എല്ലാം സൃഷ്ടിച്ചത് . ഈ ലോകം ഈ പ്രപഞ്ചം
സര്‍വ ജീവജാലങ്ങള്‍ എല്ലാം സൃഷ്ടിച്ചത് ദൈവം.മനുഷ്യനെ സൃഷ്ടിച്ചതും ദൈവം
തന്നെ.
അവിശ്വാസി: തെളിവുണ്ടോ?
വിശ്വാസി: അതിനുള്ള തെളിവാണ് നീയും ഞാനുമൊക്കെ
അവിശ്വാസി: ഇങ്ങനെ ഒന്നും പറഞ്ഞാല്‍ ഞാന്‍ വിശ്വസികൂല്ല
വിശ്വാസി: നിന്നക്കൊണ്ട് ഇങ്ങനെയൊക്കെ പറയിക്കുന്നതും ദൈവം തന്നെ....നീ നരകത്തില്‍ പോകും.
അവിശ്വാസി: എന്നെക്കൊണ്ട് ഇങ്ങനെ ഒക്കെ പറയിപ്പിക്കുന്നത് ദൈവം അല്ലെ? അല്ലാതെ
ഞാനായിട്ട് പറയുന്നതല്ലല്ലോ? അപ്പോള്‍ എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്ന
ദൈവം അല്ലേ നരകത്തില്‍ പോകേണ്ടത്?
വിശ്വാസി: നീ അഹങ്കാരി ആണ്. നിന്നെ ദൈവം ശിക്ഷിക്കും.
അവിശ്വാസി: കാര്യം ചോദിച്ചു മനസിലാക്കാന്‍ ശ്രമിക്കുന്നത് അഹങ്കാരം ആണോ? ഒരു തെളിവും ഇല്ലാതെ ദൈവം സൃഷ്ടിച്ചു, ദൈവം
ചെയ്യിക്കുന്നു എന്നൊക്കെ പറഞ്ഞാല്‍ ഞാന്‍ സമ്മതിച്ചു തരില്ല. ശാസ്ത്രം
തരുന്നപോലെ എന്തേലും തെളിവ് തരാന്‍ പറ്റുമോ?
വിശ്വാസി : നിങ്ങളുടെ ശാസ്ത്രത്തിനു ഒരു ജീവനെ സൃഷ്ടിക്കാന്‍ കഴിയുമോ?
അവിശ്വാസി : കഴിയും. ഒരു ബീജവും അണ്ഡവും കൂട്ടി യോജിപ്പിച്ചാല്‍ ഒരു ടെസ്റ്റ്
ട്യൂബില്‍ വേണേലും ഒരു ജീവനെ ഉണ്ടാക്കാം
വിശ്വാസി: ഈ അണ്ഡോം ബീജോം ഒന്നും ഇല്ലാതെ ഒരു ജീവനെ ഉണ്ടാകാന്‍ കഴിയുമോ?
അവിശ്വാസി: ബീജോം അണ്ഡോം ഒന്നും ഇല്ലാതെ ആര് ജീവന്‍ സൃഷ്ടിച്ചെന്നാ?
വിശ്വാസി: ദൈവം. ദൈവമാണ് ഇതെല്ലാം സൃഷ്ടിച്ചത്.
അവിശ്വാസി: നീ കണ്ടോ?
വിശ്വാസി: ദൈവം സൃഷ്ടിച്ചില്ലെങ്കില്‍ ഇതൊന്നും ഉണ്ടാവില്ലായിരുന്നു.
അവിശ്വാസി: ഒരു ചത്ത എലിയെ അങ്ങനെ തന്നെ ഇട്ടിരുന്നാല്‍ പിറ്റേ ദിവസം പുഴു അരിക്കും.
ആ പുഴുവിനെ ദൈവമാണോ അവിടെ കൊണ്ട് വന്നു വിടുന്നത്?
വിശ്വാസി: പുഴുവിനെ സൃഷ്ടിച്ചതും ദൈവം തന്നെ.
അവിശ്വാസി: ഈ കളിക്ക് ഞാനില്ല.
വിശ്വാസി: എന്നാല്‍ ദൈവം ഉണ്ടെന്നു നീ സമ്മതിക്കണം.
അവിശ്വാസി: ശരി, ദൈവം ഉണ്ടെന്നു ഞാന്‍ സമ്മതിച്ചു. എന്റെ ദൈവത്തിന്റെ പേര് പറഞ്ഞാല്‍ നീ
അങ്ങീകരിക്കുമോ?
വിശ്വാസി: നീ ആദ്യം ദൈവം ഉണ്ടെന്നു സമ്മതിക്ക്, പിന്നെ നിന്റെ ദൈവത്തിന്റെ പേര് പറ.
അവിശ്വാസി: ശെരി സമ്മതിച്ചു. ദൈവം ഉണ്ട്. എന്റെ ദൈവം പൂച്ചയാണ്.
വിശ്വാസി: എന്ത്...പൂച്ചയോ?
അവിശ്വാസി: എന്തേ, പാടില്ലേ?
വിശ്വാസി: പൂച്ച എങ്ങനെയാടോ ദൈവം ആകുന്നെ?
അവിശ്വാസി: എനിക്ക് എന്റെ പൂച്ചയെ വിശ്വാസമാ. എന്റെ ദൈവം പൂച്ച തന്നെ.
വിശ്വാസി: ദൈവം ആണേല്‍ സൃഷ്ട്ടി, സംരക്ഷണം, എന്നുള്ള കാര്യങ്ങള്‍ ഒക്കെ
ചെയ്യണം.പിന്നെ ഗ്രന്ഥങ്ങളൊക്കെ വേണം.
അവിശ്വാസി: ഓ ദൈവത്തിനു ഇങ്ങനെ ഡെഫിനിഷനോക്കെ ഉണ്ടോ? എന്റെ പൂച്ച ഇതൊക്കെ ചെയ്യും. പ്രസവിക്കും,
വീടിനെ ഒക്കെ സംരക്ഷിക്കും, എലിയെ കൊല്ലും. പിന്നെ ഗ്രന്ഥം. അത് പബ്ലിഷ്
ചെയ്യാന്‍ കൊടുത്തിട്ടേ ഉള്ളു.
വിശ്വാസി: ഇതൊക്കെ എല്ലാര്‍ക്കും ചെയ്യാന്‍ പറ്റിയ ജോലികളാ. ദൈവമാകാന്‍ ഇതൊന്നും പോരാ. ഞാന്‍
അംഗീകരിക്കില്ല.
അവിശ്വാസി: എന്റെ ദൈവത്തിനെ എനിക്ക് നേരിട്ട് കാണാന്‍ പറ്റും. നിന്റെ ദൈവം സാങ്കല്‍പ്പികമാണ്.
വിശ്വാസി: ഒരു പൂച്ചക്ക് ഒരിക്കലും ഒരു ദൈവം ആകാന്‍ കഴിയില്ല.
അവിശ്വാസി: അത് ശരി... ആദ്യം പറഞ്ഞു ഞാന്‍ ദൈവത്തില്‍ വിശ്വസിക്കണം എന്ന്. ഇപ്പോള്‍ ഞാന്‍
വിശ്വസിച്ചു കഴിഞ്ഞപ്പോ എന്റെ ദൈവത്തിനെ നീ തരം താഴ്ത്തുന്നോ?
വിശ്വാസി: ഹേയ്, അങ്ങനെ അല്ല, എന്നാലും പൂച്ചയെ ഒക്കെ എങ്ങനെയാ ദൈവമായി കാണുക?
അവിശ്വാസി: അപ്പോള്‍ നിന്റെ പ്രശ്നം എന്റെ വിശ്വാസം അല്ല. എന്റെ ദൈവമാണ് , അല്ലേ?
വിശ്വാസി: ഈ കളിക്ക് ഞാന്‍ ഇല്ല .
അവിശ്വാസി: അത് പറ്റില്ല. ഇത്രേം കളിച്ച സ്ഥിതിക്ക് നീ ബാക്കി കൂടി കളിച്ചിട്ട് പോയാല്‍ മതി. ഒന്നുകില്‍ നീ ദൈവം
ഇല്ലെന്നു സമ്മതിക്കണം. അല്ലെങ്കില്‍ പൂച്ച ദൈവം ആണെന്ന് സമ്മതിക്കണം
വിശ്വാസി: അത് പിന്നെ.....എന്നാല്‍ ശെരി. നിനക്ക് നിന്റെ വിശ്വാസം. എനിക്ക് എന്റെ
വിശ്വാസം. അത്ര തന്നെ.
അവിശ്വാസി: സമ്മതിച്ചല്ലോ? ഇനി മേലാല്‍ ഇതും പറഞ്ഞു ഈ വഴിക്ക് കണ്ടുപോവരുത്.
**************************************************************************************************************************
ഇവിടെ വിശ്വാസിയോ അവിശ്വാസിയോ ജെയിക്കുന്നില്ല.
അവരവരുടെ വിശ്വാസം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രേമിക്കുന്നത് ഒരിക്കലും ശെരിയല്ല.
നമ്മള്‍ കാണുന്ന
അതെ രൂപത്തിലും ഭാവത്തിലും തന്നെ മറ്റുള്ളവരും ദൈവത്തിനെ കാണണം
എന്ന് കരുതുന്നവന്‍ ഒരിക്കലും ഒരു വിശ്വാസി ആകുന്നില്ല. അവന്‍ സ്വന്തം
ദൈവത്തിന്റെ കാര്യത്തില്‍ വിശ്വാസിയും മറ്റുള്ളവരുടെ ദൈവത്തിന്റെ
കാര്യത്തില്‍ അവിശ്വാസിയും ആകുന്നു.
ഒരു വടക്കന്‍ വീരഗാഥ - റീലോഡെഡ്
13 years ago
10 comments:
ഇതൊരു തവണ ഇവിടെ തന്നെ വായിച്ചിരുന്നു എന്നാണ് ഓര്‍മ്മ.
"അവരവരുടെ വിശ്വാസം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രേമിക്കുന്നത് ഒരിക്കലും ശെരിയല്ല." - ശരിയാണ്.
വിശ്വാസം അതല്ലേ എല്ലാം
കൊള്ളാം ഗംഭീരം
ഇതേ ടൈറ്റിലിൽ ഇതു ഇവിടെ തന്നെ മുൻപ് വന്നതല്ലേ..
Good One & Well Said... also, to me, belief or lack of it is something very personal to everyone.
Pipl who believe will have their own reasons to believe, and pipl who dont too can find their own reasons. If belief in god makes sm1 any better human dan wt he wud have been odrwise, well and good, do believe....
Howeva wt matters is nt to go overboard, n not be a religious fanatic.
വിശ്വാസികളുടെ പ്രതികരണം ഭയപ്പെടുത്തുന്ന തരത്തിലുള്ളതാണ്. ദൈവത്തെപ്പറ്റി എന്തെങ്കിലും പറഞ്ഞാൽ എപ്പോളാണ് കൈവെട്ടുക..തല വെട്ടുക എന്ന പേടിയാണ്
രാഹുല്‍ പറഞ്ഞ പോലെ
"If belief in god makes sm1 any better human dan wt he wud have been odrwise, well and good, do believe...."
യഥാര്‍ത്ഥ ദൈവ വിശ്വാസി മനുഷ്യരെ കൂടുതല്‍ സ്നേഹിക്കുകയെയുള്ളൂ.
തൊലിപ്പുറ വിശ്വാസമാണ് അകല്‍ച്ചയുണ്ടാക്കുന്നത്.
മാലാഖക്കുഞ്ഞു പറഞ്ഞ ഈ പൂച്ച ദൈവം എനിക്ക്
തിരിയുന്നില്ല.
കടുക് വറുത്തു !!!
മുമ്പ് വായിച്ചതാ. എങ്ങിലും രസിച്ചു പിന്നെയും വായിച്ചു.
മാലാഖക്കുഞ്ഞ് പറഞ്ഞത് കാര്യം... ഇനിയും വരാം ...
Post a Comment