Subscribe

RSS Feed (xml)



Powered By

Skin Design:
Free Blogger Skins

Powered by Blogger

Tuesday, July 20, 2010

തൂവല്‍ സ്പര്‍ശം


ഡിയര്‍ ക്യാപ്റ്റന്‍ ഷീബ,

ഞാന്‍ ക്യാപ്റ്റന്‍ സന്തോഷ്‌. ഷീബക്ക് എന്നെ ഓര്‍മ്മയുണ്ടോയെന്ന് അറിയില്ല . പക്ഷെ എനിക്കെന്റെ ജീവിതം തിരിച്ചു തന്ന ഷീബയെ ഒരിക്കലും മറക്കാന്‍ കഴിയില്ലല്ലോ. ഷീബ ഇപ്പോഴും കാശ്മീരില്‍ തന്നെ ആണോ എന്നെനിക്കറിയില്ല. ഇനിയല്ലെങ്കിലും ഈ കത്ത് കറങ്ങി തിരിഞ്ഞു ഷീബയുടെ അടുത്തെത്തും എന്ന വിശ്വാസത്തിലാണ് ഇത് എഴുതുന്നത്‌. ”

ഇത്രയും എഴുതിയതിനു ശേഷം ഇനി അങ്ങോട്ടെന്തെഴുതണം, എന്തെല്ലാമെഴുതണം എന്ന് ഒരു പിടിത്തോം കിട്ടുന്നില്ല.

*************************************************************************************************************

ക്യാപ്റ്റന്‍ ഷീബ….ഷീബയെ എനിക്ക് ഒന്നോ രണ്ടോ ദിവസത്തെ പരിചയമേ ഉള്ളു. എന്നാലും എന്റെ മനസ്സില്‍ ഷീബ ഒരു മാലാഖ തന്നെയായിരിന്നു. ജീവിത ലക്‌ഷ്യം നഷ്ട്ടപെട്ടു പോയ എനിക്ക് ഒരു പുതിയ പാത കാണിച്ചു തന്ന മാലാഖ.

രണ്ടു വര്ഷം മുന്നേ ഞാന്‍ കാശ്മീരില്‍ വച്ചാണ് ഷീബയെ പരിചയപെട്ടത്. അന്ന് ഞാന്‍ ജീവിതത്തില്‍ എല്ലാ രീതിയിലും വിജയം കണ്ട ഒരു ചെറുപ്പകാരന്‍ ആയിരുന്നു. ഡിഗ്രി കഴിഞ്ഞു പട്ടാളത്തില്‍ ഓഫീസര്‍ ആകണമെന്ന മോഹം മനസ്സില്‍ കൂടി. അങ്ങനെ ഐ എം എ യില്‍ ജോയിന്‍ ചെയ്തു. ഒരു വര്‍ഷത്തെ ട്രെയിനിംഗ് കഴിഞ്ഞതും അഞ്ചു വര്ഷം പട്ടാളത്തില്‍ ഓഫീസിറായി ജോലി ചെയ്യാനുള്ള കമ്മീഷനിങ്ങ് കിട്ടി. ആദ്യം തന്നെ കിട്ടിയ പോസ്റ്റിംഗ് കാശ്മീരിലേക്ക്. എനിക്ക് അന്ന് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമായിട്ടാണ് ഞാന്‍ അതിനെ കണ്ടത്..ഓപ്പറേഷന്‍സിനു പോകുന്നത് അന്ന് ഒരു ഹരം പോലെ ആയിരുന്നു. ധീരതക്കുള്ള പല പുരസ്ക്കാരങ്ങളും എന്നെ തേടി വന്നു. ഓരോ വിജയത്തിലും ഞാന്‍ ശെരിക്കും അഹങ്കരിച്ചിരിന്നു. മേലുദ്ദ്യോഗസ്ഥരില്‍ നിന്നും മിടുക്കനും ധീരനുമായ ഒരു ഓഫിസര്‍ എന്ന പേര് ഞാന്‍ അഞ്ചു വര്ഷം കൊണ്ട് ഉണ്ടാക്കി എടുത്തു. അതുകൊണ്ട് തന്നെ അഞ്ചു വര്‍ഷത്തിനു ശേഷം കമ്മീഷനിങ്ങ് നീട്ടിക്കിട്ടാന്‍ എനിക്ക് അധികം ശുപാര്‍ശ ഒന്നും വേണ്ടി വന്നില്ല. കമ്മീഷനിങ്ങ് നീട്ടി അനുവദിച്ചിരിക്കുന്നു എന്നുള്ള അറിയിപ്പ് ഡല്‍ഹിയില്‍ നിന്നും ഉടന്‍ തന്നെ എത്തും. ഞാന്‍ ആഗ്രഹിച്ചത്‌ പോലെ തന്നെ ഒരു ജോലിയും അതില്‍ എന്റെ

വിജയവും ഓര്‍ത്തു ശെരിക്കും അഹങ്കരിച്ചിരുന്ന നാളുകള്‍.

ഒരിക്കല്‍ തീവ്രവാദികള്‍ക്കെതിരെ ഞങ്ങള്‍ നടത്തിയ ഒരു ഒപ്പറേഷനില്‍ ഞങ്ങളുടെ ഒരു ജവാന് വെടിയേറ്റു. മിലിറ്ററി ഹോസ്പിറ്റലില്‍ എത്തിച്ചപ്പോള്‍ അവനു രക്തം ആവശ്യമുണ്ടെന്നറിഞ്ഞു. അവന്റെയും എന്റെയും ഗ്രൂപ്പ് ഒന്നായതു കൊണ്ട് രക്തദാനം ചെയ്യാന്‍ ഉടന്‍ തന്നെ സമ്മതിച്ചു. ഒരു ജീവന്‍ രക്ഷിക്കാന്‍ വേണ്ടി രക്തദാനം ചെയ്ത എനിക്ക് പ്രതീക്ഷിക്കാത്ത ഒരു വിവരം ആണ് ലഭിച്ചത്.

രക്തദാനത്തിനു വേണ്ടി കൊടുത്ത എന്റെ രക്തം പരിശോദിച്ചതില്‍ ഞാന്‍ എച്ച് ഐ വി പോസിറ്റീവ് ആണെന്ന് തെളിഞ്ഞു!!! ഡോക്ടര്‍ എന്നെ വിളിച്ചു ഈ വിവരം അറിയിച്ചപ്പോള്‍ ഞാന്‍ വിശ്വസിച്ചില്ല.

”ഇല്ല ഡോക്ടര്‍, നിങ്ങള്ക്ക് തെറ്റ് പറ്റിയതാണ്. എനിക്ക് ഒരു അസുഖവുമില്ല. ഇത്രേം തണുപ്പത്തായിട്ട് പോലും എനിക്കൊരു ജലദോഷം പോലും വന്നിട്ടില്ല. ഐ അം ഫിറ്റ്‌ ആന്‍ഡ്‌ ഫൈന്‍ …സ്ട്രോങ്ങ്‌ ….എനിക്ക് ഈ അസുഖം ഉണ്ടെന്നു പറഞ്ഞാല്‍?…നോ ഞാന്‍ വിശ്വസിക്കില്ല. നിങ്ങള്ക്ക് തെറ്റ് പറ്റിയതാണ് ”
”ക്യാപ്റ്റന്‍ സന്തോഷ്‌, നിങ്ങള്‍ക്കസുഖം ഒന്നും ഇതുവരെയില്ല. പക്ഷെ
നിങ്ങളുടെ രക്തത്തില്‍ എച്ച് ഐ വി അണുബാധയുണ്ട്. നിങ്ങള്‍ക്കതിന്റെ
രോഗലക്ഷണങ്ങള്‍ ഒന്നുമിതുവരെ പുറത്തു കണ്ടു തുടങ്ങിയിട്ടില്ലെന്നു
മാത്രം.ഈ അണുക്കള്‍ രക്തത്തില്‍ കടന്നു കൂടിയാലും അത് അഞ്ചോ പത്തോ
അല്ലെങ്കില്‍ ചിലപ്പോള്‍ അതില്‍ കൂടുതല്‍ വര്‍ഷങ്ങളോ ഒരു രോഗ ലക്ഷണവും
കാണിക്കാതെ തന്നെ രോഗിയില്‍ മൌനമായി ഇരിക്കാം. ഞങ്ങള്‍ക്ക് തെറ്റ്
പറ്റിയതല്ല.ഇറ്റ്‌ ഈസ്‌ ജസ്റ്റ്‌ ദാറ്റ്‌ യു ആര്‍ എ സൈലന്റ് കാരിയര്‍ ഓഫ്
എച്ച് ഐ വി”
എനിക്കപ്പഴും വിശ്വസിക്കാന്‍ പറ്റിയില്ല. ഒറ്റ നിമിഷം കൊണ്ട്
എന്റെ വിജയങ്ങള്‍ , എന്റെ സ്വപ്‌നങ്ങള്‍, എല്ലാം തകര്‍ന്നു. സകല
സൌഭാഗ്യങ്ങളും നിറഞ്ഞ ഒരു ജീവിതം പ്രതീക്ഷിച്ചിരുന്ന എനിക്ക് ഭാവി തന്നെ
ഇല്ലാതായി.
ഇതൊക്കെ എങ്ങനെ സംഭവിച്ചു? ഞാന്‍ ആരോടും ഒരു തെറ്റും ചെയ്തിട്ടില്ല.
എന്നെ എന്തിനു ദൈവം ഇങ്ങനെ ശിക്ഷിച്ചു? ഇനി ഞാന്‍ എന്ത് ചെയ്യും?
പെട്ടന്നായിരുന്നു എല്ലാം കീഴ്മേല്‍ മറിഞ്ഞത്. എന്റെ പട്ടാള ജീവിതം
അവസാനിപ്പിക്കാന്‍ ഉള്ള നീക്കങ്ങള്‍ ഉടന്‍ തന്നെ ഉണ്ടായി. ഞാന്‍ ഇപ്പോള്‍
മെഡിക്കലി അണ്‍ഫിറ്റ് ആണത്രേ. അതുകൊണ്ട് ഇനി എന്റെ കമ്മീഷനിങ്ങ്
നീട്ടാന്‍ പറ്റില്ലന്ന് ദിവസങ്ങള്‍ക്കുള്ളില്‍ എന്റെ മേലുധ്യോഗസ്ഥര്‍
ഡല്‍ഹിക്ക് റിപ്പോര്‍ട്ട് അയച്ചു. ഇനി പട്ടാളത്തില്‍ നിന്ന് പിരിച്ചു
വിടാനുള്ള ചടങ്ങുകള്‍ മാത്രം ബാക്കി. അതുകൂടി കഴിഞ്ഞാല്‍ എല്ലാം തീര്‍ന്നു.
ആ ചടങ്ങുകള്‍ എല്ലാം തീരാന്‍ കുറച്ചു നാളത്തെ സമയം ഉണ്ട്. പക്ഷെ അത്രേം
നാള്‍ എനിക്ക് എന്റെ ജോലിസ്ഥലത്ത് പോലും തുടരാന്‍ അനുമതി
കിട്ടിയില്ല.പിരിച്ചു വിട്ടുള്ള ഉത്തരവ് വരുന്നതു വരെ എന്നെ ആര്‍മി
ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഉത്തരവ് കൈയ്യില്‍ കിട്ടിയാല്‍
എനിക്കവിടുന്ന് വീട്ടില്‍ പോകാമത്രേ.
അന്ന് വരെ ധീരതക്കുള്ള മെഡലുകള്‍ നെഞ്ചിലേറ്റിയ അഹങ്കാരത്തോടെ
നിവര്‍ന്നു നിന്നിരുന്ന ഞാന്‍ അതിനു ശേഷം ആരുടേയും മുഖത്ത് പോലും
നോക്കാനുള്ള ധൈര്യം കാട്ടിയില്ല.ആദ്യമൊക്കെ എന്നെ കാണാന്‍ ആശുപത്രിയില്‍
എന്റെ സഹപ്രവര്‍ത്തകര്‍ വന്നിരുന്നു. അവരുടെ നോട്ടത്തില്‍
പരിഹാസമായിരുന്നോ അതോ സഹതാപമായിരുന്നോ എന്നെനിക്ക് മനസ്സിലാക്കാന്‍
പറ്റിയിരുന്നില്ല. പതിയെ അവരുടെ വരവും നിന്നു. ആശുപതിയിലുള്ള ജോലിക്കരെയോ
അവിടെയുള്ള മറ്റു രോഗികളെയോ കാണാനോ സംസാരിക്കാനോ ഉള്ള മനക്കരുത്
എനിക്കില്ലായിരുന്നു. ഞാന്‍ എല്ലാവരില്‍ നിന്നുമകന്നു ഒറ്റപെട്ടു. ഇനി
എനിക്കിവിടെ എണ്ണപ്പെട്ട നാളുകള്‍ മാത്രം.
ഇതുകഴിഞ്ഞാല്‍ എനിക്ക് തിരിച്ചു വീട്ടില്‍ പോവേണ്ടി വരും. അവിടെ
ചെന്നാല്‍ ഞാന്‍ എങ്ങനെയാണ് എല്ലാവരെയും അഭിമുഖീകരിക്കുക? ഞാന്‍ അവരോടൊക്കെ എന്ത് പറയും? എനിക്കതാലോചിക്കാന്‍ കൂടി വയ്യ.
ഇല്ല…എനിക്ക് വയ്യ…ഞാന്‍ ഇനി എന്തിനു തിരിച്ചു നാട്ടില്‍ പോകണം???.
വീട്ടുകാരുടെ പഴി കേള്‍ക്കാനോ? അതോ നാട്ടുകാരുടെ പരിഹാസം കാണാനോ? ഞാന്‍
ഇനി എന്തിനു ജീവിക്കണം?ഇനി ഞാന്‍ ജീവിച്ചിട്ടെന്ത് കാര്യം? ഇനി ഈ
ജീവിതത്തില്‍ നിന്നും കുറച്ചു സഹതാപങ്ങളും പഴിയും പരിഹാസമും അല്ലാതെ
മറ്റൊന്നും പ്രതീക്ഷിക്കാനില്ല..
ഞാന്‍ ഒരു തീരുമാനത്തില്‍ എത്തി. അര്‍ഥശൂന്യമായ ഈ ജീവിതം തുടരുന്നതെതിലെന്തു കാര്യം. എന്റെ ജീവിതം ഞാന്‍ തന്നെ തിരഞ്ഞെടുത്തു. എന്റെ മരണവും ഞാന്‍ തന്നെ തിരഞ്ഞെടുക്കും. അതെ, ഞാന്‍ മരിക്കാന്‍ തീരുമാനിച്ചു.
അന്ന് രാത്രി എല്ലാവരും ഉറങ്ങിയതിനു ശേഷം ഞാന്‍ പതുക്കെ എണീറ്റ്‌ എന്റെ മുറിയില്‍ നിന്നു പുറത്തിറങ്ങി. ടോയിലെറ്റില്‍ പോവുകയാണെന്ന ഭാവേന വാര്‍ഡിന്റെ പിറകിലോട്ടു നടന്നു.എല്ലാവരും നല്ല ഉറക്കം.എല്ലാ മുറികളിലും ലൈറ്റ് അണച്ചിരിക്കുന്നു. വരാന്തയില്‍ ഡ്യൂട്ടി റൂമിലെവിടയോ ഒരു ലൈറ്റ് കത്തുന്നതിന്റെ നേരിയ വെളിച്ചം മാത്രം കാണാം . അവിടെ ആരോ സംസാരിക്കുന്ന നേര്‍ത്ത ശംബ്ദം കേള്‍ക്കാമായിരുന്നു.


മൂന്നാം നിലയില്‍ ആയിരുന്നു ഞാന്‍ കിടന്നിരുന്ന വാര്‍ഡ്‌. അവിടുന്ന് താഴേക്കു

നോക്കി. ആശുപത്രി ഒരു കുന്നിന്മേല്‍ ആയതിനാല്‍ താഴെ പാറപോലെ ഉള്ള

തറയായിരുന്നു. ഞാന്‍ വീണ്ടും മുകളിലോട്ടു നോക്കി. തെളിഞ്ഞ മാനം.
ചന്ദ്രനും നക്ഷത്രങ്ങളും എന്നെ നോക്കി ചിരിക്കുന്നു. ”ധീരനായി

അഹങ്കരിച്ചിരുന്ന നീയാണോ ഇപ്പോള്‍ ജീവിതം അവസാനിപ്പിക്കാന്‍ വന്നു
നിക്കുന്നത്?”എന്ന് എന്നെ നോക്കി പരിഹസിക്കുംപോലെ.
രാത്രിയിലെ തണുപ്പത് ഞാന്‍ വിറക്കാന്‍ തുടങ്ങിയിരുന്നു. ഇനി ഒന്നും

ആലോചിക്കാന്‍ ഇല്ല. ഞാന്‍ എന്റെ കാലെടുത്തു ബാല്‍ക്കെണിക്ക് പുറതോട്ടു

വക്കാന്‍ ആഞ്ഞു.അപ്പോളേക്കും ആരോ എന്റെ പിറകില്‍ വന്നു തോളത് കൈ വച്ചു.

” സാബ്, ഇതര്‍ ക്യോം ഖടെ ഹോ? ബഹുത് തണ്ട് ഹേ. അന്ധര്‍ ചലോ”

വാര്‍ഡ്‌ ബോയ്‌ ബലമായി എന്നെ തോളത് പിടിച്ചു അകത്തേക്ക് കൊണ്ട് പോയി.
അവന്റെ പിറകില്‍ നിന്നിരുന്ന ഡ്യൂട്ടി നേഴ്സിനെയും ഞാന്‍ ആ നേരിയ
വെളിച്ചത്തില്‍ കണ്ടു. എനിക്ക് അവരുടെ മുഖത്ത് നോക്കാന്‍ പറ്റിയില്ല. തല

കുനിച്ചു ഞാന്‍ എന്റെ ബെഡ്ഡില്‍ ചെന്ന് ഇരുന്നു.
പെട്ടന്ന് എനിക്ക് എന്നെ തന്നെ നിയത്രിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ അവിടെ

ഇരുന്നു പൊട്ടികരഞ്ഞു പോയി. വാര്‍ഡ്‌ ബോയും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന

നേഴ്സും എന്നെ തന്നെ നോക്കി നിന്നു. കുറെ നേരം കരഞ്ഞതിനു ശേഷം ഞാന്‍ തല
ഉയര്‍ത്തി അവരെ രണ്ടു പേരെയും നോക്കി. അവര്‍ അപ്പോളേക്കും എന്റെ
മുറിയിലെ ലൈറ്റ് ഇട്ടിരുന്നു.”സാബ് കെ ലിയെ ഏക്‌ ചായ് ലേക്കെ ആവോ”

”ടീക്ക് ഹേ മാഡം”

വാര്‍ഡ്‌ ബോയ്‌ മുറിക്കു പുറത്തു പോയി. അവര്‍ എന്റെ മുന്നില്‍ ഒരു കസേര
വലിച്ചിട്ടു ഇരുന്നു. ഞാന്‍ വീണ്ടും അവരെ നോക്കി.യുനിഫോര്മില്‍ അവരുടെ

പേര് ഞാന്‍ വായിച്ചു. ക്യാപ്റ്റന്‍ ഷീബ.എന്റെ പ്രായമേ കാണൂ. അല്ലെങ്കില്‍
ചിലപ്പോള്‍ എന്നിലും പ്രായം കുറവാകാം. എനിക്ക് വീണ്ടും ഒന്നുകൂടി ആ

മുഖത്ത് നോക്കാന്‍ പറ്റിയില്ല.

”ക്യാപ്റ്റന്‍ സന്തോഷ്‌ എന്താണ് ചെയ്യാന്‍ പോയത്?”ഞാന്‍ ഉത്തരം ഒന്നും

പറഞ്ഞില്ല. നേരെ മുന്നില്‍ കാണുന്ന ജെനാലയിലൂടി പുറത്തേക്കു
നോക്കിയിരുന്നു.
വാര്‍ഡ്‌ ബോയ്‌ ഒരു ചായ കൊണ്ടു തന്നു.
”ക്യാപ്റ്റന്‍ സന്തോഷ് , ചായ കുടിക്കു.”
ഞാന്‍ അപ്പോളും ജെനാലയിലൂടി മാത്രം നോക്കി ഇരുന്നു.

”ആത്മഹത്യ ചെയാന്‍ പോകുന്ന നിങ്ങള്‍ക്കാണോ ആണോ ധീരതക്കുള്ള മെഡല്‍
ലഭിച്ചത്? കഷ്ട്ടം”

”ഷട്ട് അപ്പ്‌” ഞാന്‍ പൊട്ടി തെറിച്ചു,” എനിക്ക് ആരുടേയും പരിഹാസവും
സഹതാപവും കേള്‍ക്കാന്‍ താല്‍പര്യം ഇല്ല. നിങ്ങളൊന്നു ഇറങ്ങി

പോകുന്നുണ്ടോ? എന്ത് വേണ്ടിയാണ് ഇപ്പൊ നിങ്ങള്‍ ഇവിടെ വന്നു ഇരിക്കുന്നെ?
എനിക്ക് ധീരതക്കുള്ള മെഡല്‍ തന്നവര്‍ക്ക് അറിയാം അത് എന്തിനാണ്
തന്നതെന്ന്. അത് നിങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവിശ്യം ഇല്ല.”
അവര്‍ ഒന്നും മിണ്ടാതെ എന്നെ തന്നെ രൂക്ഷമായി നോക്കി ഇരുന്നു. ഞാന്‍
നിര്‍ത്തിയപ്പോള്‍ പറഞ്ഞു

”ഞാന്‍ പരിഹസിച്ചതല്ല. ക്യാപ്റ്റന്‍ എന്തേലും ഒന്ന് സംസാരിക്കാന്‍

വേണ്ടി ഒന്ന് പ്രോവോക് ചെയ്തന്നെ ഉള്ളു.”
ഞാന്‍ വീണ്ടും പൊട്ടി കരയാന്‍ തുടങ്ങി.

”ക്യാപ്റ്റന്‍, ഇറ്റ് ഈസ് ഓള്‍ റൈറ്റ്. ചായ കുടിക്കു.”

ഞാന്‍ ചായ എടുത്തു കുടിച്ചു.എന്നിട്ട് വീണ്ടും അവരെ നോക്കി.

”ക്യാപ്റ്റന്‍, എന്നെ ഒരു സുഹൃത്ത്‌ ആയി കാണാമെങ്കില്‍ , യു
കാന്‍ ടാക് ടൂ മി. ദോ യു വണ്ട് ടൂ സ്പീക്ക്‌?”

”വാട്ട് ഈസ്‌ ലെഫ്റ്റ് ടൂ സ്പീക്ക്?


എല്ലാം തീര്‍ന്നില്ലേ? ഇനിയും എന്താണ് ബാക്കി യൂ നോ , ഒരു
തെറ്റ്, ജസ്റ്റ് വണ്‍ മിസ്റ്റെക്ക്. അതിനു കിട്ടിയ ശിക്ഷ ആണിത്. പ്രീ-
ഡിഗ്രിക്ക് ഡിസ്റ്റിംഗ്ഷന്‍ കിട്ട്യപ്പോള്‍ ഒരു
ആഘോഷം …………….അതിന്റെ ഭാഗമായി കൂട്ടുകാര്‍

നിര്‍ബന്ധിച്ചപ്പോള്‍……….
.നിര്‍ബന്ധിച്ചപ്പോള്‍………..ഒരുതവണ…………..അന്ന്

അതൊരു വലിയ തെറ്റായി തോനിയില്ല………. ഇതൊരു ത്രില്ലായി മാത്രമേ
കണ്ടുള്ളൂ. ………..അതിനു ഇത്രയും വലിയ ശിക്ഷ ???!!!!!”…..ഓ മൈ ഗോഡ്!!!!!!!!!!!!……..ഞാന്‍ കാരണം…എന്റെ ദീപ….അവളുടെയും
ജീവിതം ഞാന്‍ തകര്‍ത്തു…….അവളൊരു പാവമാ…………എന്നെ വിശ്വസിച്ചു

……….എന്നെ സ്നേഹിച്ചു എന്നല്ലാതെ വേറെ ഒരു കുറ്റവും അവള്‍

ചെയ്തിട്ടില്ല.”

കാം ഡൌന്‍ ക്യാപ്റ്റന്‍. ദീപ ഇപ്പൊ എന്ത് ചെയ്യുന്നു?
ജീവിച്ചോട്ടെ. അവള്‍ക്കുകൂടി ………. ”

”നിങ്ങള്‍ ആ കുട്ടിയെ ശരിക്കും സ്നേഹിക്കുന്നു എന്ന് എനിക്ക് തോന്നുന്നില്ല .”

ഇനി കുറെ കാലം കഴിഞ്ഞു ഒരു നാള്‍ അവളും എച്ച് ഐ വി പോസിറ്റീവ്

ആണെന്ന് അറിയുമ്പോഴോ? അപ്പോള്‍ എന്തായിരിക്കും ആ കുട്ടി സന്തോഷിനെ
കുറിച്ച് കരുതുക? സന്തോഷ്‌ ചെറുപ്പത്തില്‍ എപ്പോഴോ ചെയ്ത ഒരേ ഒരു
തെറ്റാണ് ഇതിന്റെ പിന്നില്‍ എന്ന് അവള്‍ എങ്ങനെ അറിയും? ജീവന് തുല്യം
സ്നേഹിച്ച ഒരാള്‍ തന്നെ വഞ്ചിക്കുകയായിരുന്നു എന്നാലെ അവള്‍ക്കു
തോനു.അപ്പോള്‍ അവള്‍ടെ മുന്നില്‍ നിങ്ങള്‍ വെറും ഒരു ആഭാസനായി തീരില്ലേ?
നിങ്ങളെ വെറും ഒരു ഭീരുവായി മാത്രമല്ലേ അവള്‍ക്കു കാണാന്‍ കഴിയു?
അപ്പോള്‍ സന്തോഷിന്റെ സ്നേഹത്തിനു എന്ത് വില? ഇനി സന്തോഷിനെ പോലെ
അവള്‍ക്കു ആത്മഹത്യ ചെയാനുള്ള ധൈര്യം കിട്ടിയില്ലെങ്കിലോ? നിങ്ങളെ

സ്നേഹിച്ചു എന്നുള്ള ഒരേ ഒരു കുറ്റത്തിന് അവള്‍ക്കു മറ്റുള്ളവരുടെ

മുന്നില്‍ എങ്ങനെ തല കുനിച്ചു ജീവിക്കേണ്ടി വരില്ലേ?”ഷീബ പറയുന്നതൊക്കെ ശരിയാണ്…പക്ഷെ, എന്റെ മുന്നില്‍ മറ്റൊരു വഴിയും
ഇല്ല.എന്നെ ജീവന് തുല്യം സ്നേഹിച്ച അവളോട്‌ ഇതൊന്നും പറയാനുള്ള ധൈര്യം

ഇല്ല.ലയിഫ്‌ നെവെര്‍ ഗിവ്സ് എ സെക്കന്റ്റ് ചാന്‍സ്”


ഈ ബഹളം ഒക്കെ നിര്‍ത്തിയിട്ടു ഒന്ന് സമാധാനമായി ആലോചിച്ചു നോക്ക്
യു ആര്‍ ഒണ്‍ലി എ സൈലന്റ് കാരിയെര്‍ ഓഫ് എച്ച് ഐ വി നൌവ്. രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇതുവരെ നിങ്ങളില്‍ കണ്ടു
തുടങ്ങിയിട്ടില്ല. ഇനി ചിലപ്പോ അഞ്ചോ പത്തോ വര്‍ഷങ്ങളോ കുറച്ചു
സൂക്ഷിച്ചാല്‍ ചിലപ്പോ അതില്‍ കൂടുതല്‍ കാലമോ ഒരു രോഗ ലക്ഷണവും നിങ്ങളില്‍ കണ്ടെന്നും വരില്ല. അതിനുള്ള വഴികള്‍ ഒക്കെ ഇപ്പോള്‍ മെഡിക്കല്‍ സയന്‍സില്‍ ഉണ്ട്.”

” എന്ത് മെഡിക്കല്‍ സയന്‍സ് ?എന്ത് ഉണ്ടെന്നു പറഞ്ഞാലും ഇത് ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റുന്ന രോഗം ഒന്നും അല്ലല്ലോ?”

”ക്യാപ്റ്റന്‍ കേള്‍ക്കാന്‍ താല്പര്യം ഉണ്ടെങ്കില്‍ ഞാന്‍ കുറച്ചു കാര്യങ്ങള്‍ പറയാം.”



”നമ്മുടെ രക്തത്തില CD4 സെല്ലസ് എന്ന ഒരു കൂട്ടം സെല്ലസ് ഉണ്ട്. നമ്മുടെ ശരീരത്തില്‍ അണുബാധ ഉണ്ടാകുമ്പോള്‍ അതിനെതിരെ പോരുതുന്നതാണ് ഈ CD4 സെല്ലുകള്‍.ഓരോ തവണ അണുബാധ ഉണ്ടാകുംപോലും അതിനെതിരെ പൊരുതാന്‍ സീലിന്റെ എണ്ണം പെരുക്കുന്നു. ഒരാളില്‍ എച്ച് ഐ വി അണുബാധ ഉണ്ടാകുമ്പോള്‍ ആ വൈറസ്‌ ഈ CD4 സെല്ലുകളുടെ ഒരു ഭാഗമായി മാറുന്നു. അങ്ങനെ അണുബാധ ഉണ്ടാകുമ്പോള്‍ സെല്ലിന്റെ എണ്ണം കൂടുന്നതിന് ഒപ്പം എച്ച് ഐ വി വയറസിന്റെയും എണ്ണവും കൂടുന്നു. അങ്ങനെ എച്ച് ഐ വി അണുക്കള്‍ കൂടി കൂടി ഒരു പരിധിയില്‍ എത്തുമ്പോള്‍ CD4 സെല്ലുകളെ നശിപ്പിക്കാന്‍ തുടങ്ങുന്നു. അതിനാല്‍ എച്ച് ഐ വി അണുബാധ ഉണ്ടായ ഒരാളില്‍ CD4 സെല്ലിന്റെ എണ്ണം കുറഞ്ഞു കുറഞ്ഞു വരും. പിന്നെ അനുക്കള്‍ക്ക് എതിരെ പ്രതിരോദിക്കാനുള്ള ശക്തി ഉണ്ടാവില്ല. എങ്കിലും അണുബാധ ഉണ്ടാകാതെ സൂക്ഷിച്ചാല്‍ എച്ച് ഐ വി അണുക്കളുടെ എണ്ണം കുറയ്ക്കാം.CD4 സെല്ലിന്റെ എണ്ണം കുറയാതെയും സൂക്ഷിക്കാം.

പക്ഷെ അണുബാധ ഉണ്ടാകാതെ സൂക്ഷിക്കുന്നത് അത്ര എളുപ്പമുള്ള കാര്യം അല്ല. ഇനി CD4 സെല്ലുകള്‍ കുറഞ്ഞ ഒരാളിന് ANTERETROVIRAL ചികിത്സ നേടാം.ഇത് അവരുടെ രക്തത്തില്‍
എച്ച് ഐ വി അണുക്കളുടെ എണ്ണം കുറക്കാന്‍ കൊടുക്കുന്നതാണ് . ഇതില്‍ ഒരു ഗ്രൂപ്പ് ആന്റി വൈറല്‍ മരുന്നുകള്‍ ആണ് ഉപയോഗിക്കുന്നത്. ഒരേ സമയത്ത് മൂന്നോ അതില്‍ കൂടുകാലോ മരുന്നുകള്‍ കഴിക്കേണ്ടി വരും. ഇതുകൊണ്ട് എച്ച് ഐ വിയെ പൂര്‍ണമായും അകറ്റാന്‍ കഴിയില്ല എങ്കിലും ഒരു പരിധി വരെ പെരുകാതെ കുറയാന്‍ സഹായിക്കും. ഈ ചികിത്സ എടുക്കുന്നവര്‍ക്ക് രക്തത്തില്‍ എച്ച് ഐ വി വൈറസിന്റെ എണ്ണം നോക്കാന്‍ വേണ്ടി ”വൈറല്‍ ലോഡ് ടെസ്റ്റ്‌ ” ചെയ്യുന്നത് പതിവാണ്.ചികിത്സ എടുക്കുന്ന ചില രോഗികളില്‍ ചിലപ്പോള്‍ ഈ വൈറസ് കണ്ടുപിടിക്കാന്‍ പറ്റാത്ത പോലെ അളവ് കുറവായിരിക്കും.ANTIRETROVIRAL ചികിത്സ കൊണ്ട് എയിഡ്സ് ചികിത്സിച്ചു മാറ്റാന്‍ കഴിയില്ല. പക്ഷെ എയിഡ്സ് രോഗികളുടെ ജീവിതകാലം നീട്ടി കിട്ടാന്‍ ഇത് സഹായിക്കും.

ജീവിതത്തില്‍ ഇത്രയും ധീരതയോക്കെ കാണിച്ച സന്തോഷിനു ഈ പ്രധിസന്ധിയില്‍ ഇങ്ങനെ തളരാതെ ഒന്ന് ധൈര്യം കാണിച്ചൂടെ? ആന്‍ഡ്‌ ഹൂ നോസ് ക്യാപ്റ്റന്‍ സന്തോഷ്‌, ലൈഫ്ഫ് മെയ്‌ ഗിവ് എ സെക്കന്റ്റ് ചാന്‍സ്”



*********************************************************************************
അന്ന് രാത്രിക്ക് ശേഷം ഞാന്‍ ക്യാപ്റ്റന്‍ ഷീബയെ പിന്നെ കണ്ടില്ല. ഒരാഴ്ച കഴിഞ്ഞപ്പോള്‍ എനിക്ക് പിരിഞ്ഞു പോകാനുള്ള ഉത്തരവ് വന്നു. ഏതായാലും ഒരു തവണ ദീപയോടു കുറ്റം ഏറ്റു പറയാന്‍ തന്നെ തീരുമാനിച്ചു ഞാന്‍ അവിടുന്ന് യാത്ര തിരിച്ചു.



ഞാന്‍ തുടര്‍ന്ന് എഴുതി.



ഞാന്‍ ഇപ്പൊ കൊച്ചിയില്‍ എയിഡ്സ് രോഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു എന്‍ ജി ഓയില്‍ ജോലി ചെയുന്നു. . ദീപയും അവിടെ തന്നെയാണ് സോഷ്യല്‍ വര്‍ക്കര്‍ ആയിട്ട് ജോലി ചെയുന്നു. നാളെ ഞങ്ങളുടെ കല്യാണം ആണ്. കുട്ടികള്‍ വേണ്ടെന്നു ഞങ്ങള്‍ തീരുമാനിച്ചു.
അങ്ങനെ ജീവിതം എനിക്ക് തന്ന ഒരു സെക്കന്റ്‌ ചാന്‍സ് ഞങ്ങള്‍ ജീവിച്ചു തീര്‍ക്കാനും അന്ന് ഷീബ എനിക്ക് തന്ന ധൈര്യം എന്നെപ്പോലെയുള്ള അനേകര്‍ക്ക്‌ പകര്‍ന്നുകൊടുക്കാന്‍ വേണ്ടിയും മാറ്റിവെയ്ക്കുകയാണ്

ഈ സെക്കന്റ്‌ ചാന്‍സ് എനിക്ക് കിട്ടാന്‍ വഴി കാണിച്ചു തന്ന ഷീബക്ക് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.

സ്നേഹപൂര്‍വ്വം,
ക്യാപ്റ്റന്‍ സന്തോഷ്‌.

ഫോട്ടോ കടപ്പാട് : Bicky

5 comments:

അനില്‍കുമാര്‍ . സി. പി. said...

നല്ല ആശയം. ഒരല്പം ചെത്തി മിനുക്കിയിരുന്നെകില്‍ ഏറെ നന്നാകുമായിരുന്നു.

ആശംസകള്‍.

കണ്ണനുണ്ണി said...

കഥയുടെ ഇടയില്‍ .. അല്‍പ്പം ഭാഗം സീരിയസ് ആര്ടിക്കില്‍ പോലെ ആയി.
എങ്കിലും പോസ്റ്റ്‌ ഇഷ്ടപ്പെട്ടു തന്നെ വായിച്ചു..

ബിജുകുമാര്‍ alakode said...

കുഞ്ഞുമാലാഖേ:- കൈയില്‍ തീപ്പൊരി ഉണ്ട്. അത് കഥയില്‍ ചിതറിക്കിടപ്പുമുണ്ട്. എന്നാല്‍ മറ്റു സുഹൃത്തുക്കള്‍ പറഞ്ഞപോലെ ഇടയ്ക്കല്പം “ലേഖനപരത“ സംഭവിച്ചു പോയി. എന്തിനാ അതൊക്കെ ചേര്‍ത്തത്? നമ്മള്‍ ഒരാളോട് കഥ പറയുമ്പോള്‍ ഇത്ര സീരിയസ് കാര്യങ്ങള്‍ ഈ രീതിയില്‍ പറയുമോ? ഇനി എഴുതുമ്പോള്‍ അതു കൂടി മനസ്സില്‍ വയ്ക്കുക.
ഇയാളുടെ ഉള്ളില്‍ നല്ലൊരു കഥാകൃത്ത് ഉണര്‍ന്നിരിപ്പുണ്ട്. ഇനിയൊന്ന് ഊര്‍ജസ്വലമാക്കിയാല്‍ മതി.
ആശംസകള്‍ ..ഇനിയുമെഴുതണം കേട്ടോ

Ashly said...

മാലാഖേ..നല്ല പോസ്റ്റ്‌.

വിനയന്‍ said...

ഇഷ്ട്ടപ്പെട്ടു...ഇടയ്ക്കു അല്‍പ്പം പരന്നെങ്കിലും സംഗതി കൊള്ളാം.